‘മാമാങ്കം’ 300 കോടി ക്ലബിലെത്തുന്ന ചിത്രമാകും; പ്രവചനവുമായി പണ്ഡിറ്റ് രംഗത്ത്

ന്‍പത് കോടി മുതല്‍മുടക്കില്‍ മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എം പത്മകുമാറിന്റെ സംവിധാനത്തില്‍ വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാകുമെന്നാണ് പ്രതീക്ഷ. ഇതിനിടയിലാണ് ചിത്രത്തെക്കുറിച്ച് പ്രവചനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബിലെത്തുന്ന ചിത്രമാകും മാമാങ്കമെന്നാണ് പണ്ഡിറ്റിന്റെ പ്രവചനം. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് പണ്ഡിറ്റ് പ്രവചനവുമായി രംഗത്തെത്തിയത്.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

മക്കളേ..ദേ മലയാളത്തിലെ ആദ്യ 300 കോടി+സിനിമ റെഡി ആയ് ട്ടോ..
മമ്മൂക്കയുടെ BIGBUDGET MASS MOVIE ‘മാമാങ്കം’ സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’ , ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോ4ഡും ഇതോടെ തക4ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

ഈ സിനിമ മലയാളത്തിന്റെ ‘ബാഹുബലി’ എന്നാണ് കരുതുന്നത്. MAKING AND TECHNICAL LEVEL ല്‍ ‘ബാഹുബലി’യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni mukundan ji യും ഉണ്ടേ. അതും ഈ സിനിമയ്ക് huge advantage ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി+കളക്ഷന്‍ പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

ഇനിയും ഈ സിനിമയുടെ വമ്പ9 വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (‘ഒരു വടക്കന്‍ വീരഗാഥ’, ‘പഴശ്ശിരാജ’) വന്‍ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം ‘മാമാങ്കം’ സിനിമയും നേടും എന്നു കരുതാം.

(വാല് കഷ്ണം.. മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)

Top