സുരാജ് വെഞ്ഞാറമൂടിനെതിരെയും പ്രമുഖ ചാനലിനുമെതിരെ പരാതി നല്‍കാനൊരുങ്ങി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരക്കുകള്‍ കാരണമാണ് കേസ് കൊടുക്കാന്‍ വൈകിയതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ പാര വെച്ച് കണ്ണീരു കുടിപ്പിക്കുന്നവരല്ല കലാകാരനെന്നും അദ്ദേഹം വ്യക്തമാക്കി.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

എന്നെ വ്യക്തിപരമായ് അധിക്ഷേധിപിക്കുന്ന രീതിയില് കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില് നട൯ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ..

ഇതിന്മേല് വ്യക്തിന്മേല് അവ൪ക്കെതിരെ കേസ് ഫയല് ചെയ്യുവാ൯ നിരവധി ആരാധകര് ആവശ്യപ്പെട്ടിരുന്നു..എന്നാല് പ്രളയ ബാധിതരെ സഹായിക്കുന്ന പ്രവ൪ത്തനങ്ങളിലായതിനാല് ഈ വിഷയങ്ങളില് ഇടപെട്ട് കേസ് കൊടുക്കുവാ൯ വൈകി..

ഇപ്പോള് ഞാ൯ സുരാജ് വെഞ്ഞാറമൂടിനും,
ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്ക്കെതിരേയും കേസ് കൊടുക്കുവാ൯ തീരുമാനിച്ചു…

ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും…

എന്നെ പിന്തുണക്കുന്ന ഏവ൪ക്കും നന്ദി…

വേദനിക്കുന്നവന്ടെ കണ്ണീരൊപ്പൂന്നവനാണ് യഥാ൪ത്ഥ കലാകാര൯…മറ്റുള്ളവരെ പാര വെച്ച് കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാര൯… സംസ്ഥാന അവാ൪ഡും, ദേശീയ അവാ൪ഡും, ഓസ്കാ൪ അവാ൪ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള് നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്…

By Santhosh Pandit

Top