പ്രളയം വിഴുങ്ങിയ കേരളത്തെ എങ്കിലും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാമായിരുന്നു; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തുന്ന ഹര്‍ത്താലിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പ്രളയം വിഴുങ്ങിയ കേരളത്തെ എങ്കിലും വെറുതെ വിടാമായിരുന്നെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ 20 എം.പി.മാരും പാര്‍ലിമെന്റിനു മുന്നില്‍ നിരാഹാരം കിടന്നോ മറ്റോ പ്രതിഷേധിച്ചാല്‍ മതിയായിരുന്നില്ലേ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രളയം വിഴുങ്ങിയ ഈ കേരളത്തെ എങ്കിലും ഹർത്താലിൽ നിന്നും ഒഴിവാക്കാമായിരുന്നു. പലരും പല ഇടങ്ങളിലായ് ചെയ്തു വന്നിരുന്ന ദുരിതാശ്വാസ പ്രവർത്തനം അനാവശ്യമായ് ഇന്നു നിർത്തി വെക്കുവാൻ കാരണമായ്. നഷ്ടം പാവപ്പെട്ടവർക്കും ഇപ്പോഴും ക്യാമ്പില് കഴിയുന്നവർക്കും ദുരിതം അനുഭവിക്കുന്നവർക്കും മാത്രം.

ആശുപത്രിയില് കിടക്കുന്ന രോഗികളും അവരെ പരിചരിക്കുന്നവരും എത്ര കഷ്ടപ്പെടുന്നുണ്ടാകും: പ്രളയത്തില് പലരുടെ വീട്ടിലേയും റ്റു _വീലർ നശിച്ചതാണ്. ഇപ്പോൾ ബസ്സാണ് പലരുടേയും ഏക ആശ്രയം: അതില്ലത്തതിനാല് പലരും കഷ്ടപ്പെടും….

എല്ലാ ആഘോഷങ്ങളും ഒരു വർഷം ഒഴിവാക്കുവാൻ പലരും പറഞ്ഞു. ഇതു കേട്ട് വിശ്വസിച്ച് പലരും ഓണം ഒഴിവാക്കി, സ്കൂൾ കലോൽസവങ്ങൾ ഒഴിവാക്കുന്നു. എന്നാൽ ബന്ദ് ഹർത്താല് ആഘോഷങ്ങള് എല്ലാ ആഴ്ചയിലും മുടങ്ങാതെ ഒന്നു വീതം നടത്തുന്നു’

കേരളത്തിലെ 20 എം.പി.മാരും പാർലിമെൻറിനു മുന്നിൽ നിരാഹാരം കിടന്നോ മറ്റോ പ്രതിഷേധിച്ചാൽ മതി ആയിരുന്നില്ലേ…..
വെറുതെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ എന്തിന് ഉപദ്രവിക്കുന്നു ‘

ഭാരത ബന്ദ് കേരളത്തില് പൂർണ്ണം :
കേരളം ഡാ

സന്തോഷ് പണ്ഡിറ്റ്

Top