സന്തോഷ് നായര്‍ ചിത്രം ‘സച്ചിന്‍’; ജൂലൈ 19ന് ചിത്രം തീയേറ്ററുകളില്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ക്രിക്കറ്റ് പശ്ചാത്തലത്തില്‍ സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രമാണ് ‘സച്ചിന്‍’. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെ കോര്‍ത്തിണക്കി നിര്‍മ്മിച്ച ഈ ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍ , ജൂബി നൈനാന്‍ , അപ്പാനി ശരത് , മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഷാന്‍ റഹ്മാനാണ് സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന.

Top