സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ്, അന്ന രേഷ്മ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്റെ ചിത്രീകരണം പുനലൂരും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലൂടെ ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് സച്ചിന്‍.

രഞ്ജി പണിക്കര്‍, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, ജൂബി നൈനാന്‍, ശരത്ത് (അപ്പാനി രവി), രമേഷ് പിഷാരടി, ആബിദ്, രശ്മി ബോബന്‍, പാര്‍വതി, സേതുലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജെ.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വ. ജൂഡ്, ആഗ്‌നേല്‍ സുധീര്‍, ജൂബി നൈനാന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എസ്.എല്‍ പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ് മാന്‍ ഈണം പകരുന്നു. നില്‍സി കുഞ്ഞ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Top