ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി

mm mani

തിരുവനന്തപുരം: കെഎസ്ഇബി ടവര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ എറണാകുളം വടക്കന്‍ പറവൂരിലെ ശാന്തിവനം സാങ്കേതികമായി വനമല്ലെന്ന് വൈദ്യുതിമന്ത്രി എം എം മണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഈ പ്രദേശം സാങ്കേതികമായി വനമല്ലെന്നാണ് വനംവുപ്പ് നല്‍കിയ റിപ്പോര്‍ട്ട്. ശാന്തിവനം ഉള്‍പ്പെടുന്ന പ്രദേശം പരിസ്ഥിതിലോല പ്രദേശമോ വനമോ അല്ലാത്തതിനാല്‍ 110 കെവി ലൈന്‍ വലിക്കാന്‍ പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കാവും കുളങ്ങളും ചേരുന്ന ഒരു സ്വാഭാവിക ആവാസവ്യവസ്ഥയാണ് പറവുരിലെ ശാന്തിവനം. ഇതൊരു സ്വകാര്യ വനമാണ്. അതായത് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് ഈ ജൈവസമ്പത്ത്.

Top