നിങ്ങള്‍ അര്‍ഹിച്ചത് ഞങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല; ആരാധകരോട് മാപ്പ് പറഞ്ഞ് ജിങ്കന്‍

കൊച്ചി: തുടര്‍ച്ചയായ പരാജയങ്ങളും സമനില വഴങ്ങലും കൊണ്ട് വലിയ ആരാധക രോക്ഷത്തിന് പാത്രമായിരിക്കുകയാണ് മലയാളികളുടെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പ്രതിരോധ നിരയുടെ ഏറ്റവും വലിയ പരാജയം സമ്മതിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് 6-1എന്ന നാണം കെട്ട തോല്‍വി മുംബൈയോട് ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോള്‍ ഇതാ ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്ദേശ് ജിങ്കന്‍. ആരാധകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പ്രകടനം നടത്താനായില്ലെന്നും ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും ജിങ്കന്‍ ട്വിറ്ററില്‍ കുറിച്ചു. അടുത്ത സീസണില്‍ കൂടുതല്‍ അധ്വാനിക്കുമെന്നും മികച്ച പ്രകനം നടത്തുമെന്നും ജിങ്കന്‍ ഉറപ്പു നല്‍കി.

ട്വിറ്റര്‍ കുറിപ്പിന്റെ പൂര്‍ണരൂപം

കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തോടും ഞങ്ങളെ പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നു. തീര്‍ത്തും ബുദ്ധിമുട്ടേറിയ ഒരു സീസണായിരുന്നു ഇത്. എങ്കിലും നിങ്ങള്‍ അര്‍ഹിച്ചത് ഞങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചില്ല. പക്ഷേ, ഞങ്ങള്‍ കഴിവിന്റെ പരാമവധി ശ്രമിച്ചു. ചില സമയങ്ങളില്‍ നമ്മള്‍ ചെയ്ത കഠിനാധ്വാനത്തിന് ഫലം ഉറപ്പുവരുത്താന്‍ സാധിക്കില്ല. കഴിഞ്ഞത് മാറ്റാന്‍ കഴിയില്ല. ഭാവിയില്‍ മെച്ചപ്പെടുത്താനേ സാധിക്കൂ. അടുത്ത സീസണില്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും’.

Top