Santa Cruz Islands in Pacific Ocean Hit by 5.0-Magnitude Earthquake

കാലിഫോര്‍ണിയ: സാന്റാ ക്രൂസ് ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ ഭൂകമ്പപഠന കേന്ദ്രമാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ വിവരങ്ങളില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

സോളമന്‍ ദ്വീപിന്റെ തെക്ക്കിഴക്കായാണ് സാന്റാ ക്രൂസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. സോളാ നഗരത്തില്‍ നിന്ന് 230 കിലോമീറ്റര്‍ ദൂരെയുള്ളതാണ് ഈ പ്രദേശം. 30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Top