ഉത്തര പേപ്പര്‍ കാണാതായ സംഭവം; സംസ്‌കൃത സര്‍വകലാശാല അന്വേഷണം തുടങ്ങി

കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഉത്തരപേപ്പര്‍ കാണാതായ സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം തുടങ്ങി. സിന്‍ഡിക്കേറ്റ് പരീക്ഷാ വിഭാഗത്തിന് അന്വേഷണ ചുമതല നല്‍കിയെന്ന് വൈസ് ചാന്‍സലര്‍ വി സി ധര്‍മരാജന്‍ അടാട്ട് പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയാകും പരിശോധന നടത്തുക.

സംസ്‌കൃത സാഹിത്യ വിഭാഗത്തിലെ മൂന്നാം സെമസ്റ്ററിലെ ഇരുന്നൂറ്റി എഴുപത്തിയാറ് ഉത്തരപേപ്പറുകളാണ് കാണാതായത്. സ0സ്‌കൃതം വകുപ്പിലെ പരീക്ഷാ വിഭാഗം ചെയര്‍മാനോട് വിശദീകരണവും തേടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ആണ് കാണാതായത്.

 

Top