സനൂപ് വധം: മൂന്ന് പേര്‍കൂടി പിടിയില്‍

തൃശൂര്‍: സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍കൂടി പിടിയില്‍. ചിറ്റിലങ്ങാട് സ്വദേശികളായ ശ്രീരാഗ്, അഭയ്ജിത്ത്, സതീഷ് എന്നിവരാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കേസിലെ ഒന്നാം പ്രതി നന്ദനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇതുവരെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. സംഭവ സ്ഥലത്തു നിന്നും മുഖ്യപ്രതി നന്ദന്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാറും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഞായറാഴ്ച രാത്രിയാണ് സനൂപ് കൊല്ലപ്പെട്ടത്. എരുമപ്പെട്ടിക്ക് സമീപം ചിറ്റിലങ്ങാട്ട് വച്ച് സനൂപ് ഉള്‍പ്പടെ നാല് പേരെയാണ് കൊലയാളി സംഘം ആക്രമിച്ചത്. മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

Top