സനൂപ് കൊലക്കേസ് ; മുഖ്യ പ്രതി നന്ദനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും

തൃശൂർ : തൃശ്ശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നന്ദനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. ഇന്നലെയാണ് റിമാന്റിലായിരുന്ന നന്ദനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കൊലപാതക സമയത്ത് നന്ദൻ ധരിച്ചിരുന്ന ടീഷർട്ട് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, സനൂപിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഞായറാഴ്ച്ച രാത്രി പത്തരയോടെ ചിറ്റിലങ്ങാട് വെച്ചാണ് സിപിഎം പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് കുത്തേറ്റ് മരിച്ചത്. നെഞ്ചിനും വയറിനുമിടയിൽ ആഴത്തിൽ മുറിവും തലയുടെ മർമ്മസ്ഥാനത്തുണ്ടായ കനത്ത ആഘാതവുമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത ചിറ്റിലങ്ങാടി സ്വദേശികളായ അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സനൂപിനെ കുത്തികൊലപ്പെടുത്തിയ കേസിൽ കേസിൽ ആറ് പേരാണ് ഇതുവരെ അറസ്റ്റിലായത്.

Top