സംഘപരിവാര്‍ ആക്രമണം; വിനായകന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ രംഗത്ത്

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം നേരിടുന്ന വിനായകന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ രംഗത്ത് എത്തി. കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെപ്പറ്റി തുറന്നുപറഞ്ഞതിന്റെ പേരിലാണ് വിനായകനെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘവപിവാര്‍ സൈബര്‍ അറ്റാക്ക് നടത്തിയത്.

ആര്‍.എസ്.എസ് സൈബര്‍ ആക്രമണത്തിനെതിരെ അണിനിരക്കണമെന്നും വിനായകനൊപ്പം ഉണ്ടാകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം, വിനായകന് സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്നും പിന്തുണ പ്രവഹിക്കുകയാണ്. സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ അധികം പറയാത്ത വിനായകന്‍ സ്വന്തം ജീവിതത്തില്‍ പറഞ്ഞ പഞ്ച് ഡയലോഗുകള്‍ കേട്ട് തനിക്ക് രോമാഞ്ചം വന്നിട്ടുണ്ടെന്ന് ഡോക്ടറും എഴുത്തുകാരനുമായ നെല്‍സണ്‍ ജോസഫ് പറയുന്നു. ജീവിതത്തില്‍ ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ ആ സാധാരണക്കാരന് നേരെ സൈബര്‍ ആക്രമണം നടത്താന്‍ സംഘപരിവാര്‍ അനുഭാവികള്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Top