ജനദ്രോഹനയങ്ങള്‍ സംഘപരിവാറിന് അനുകൂലമാക്കുന്നതെങ്ങനെ; ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി; ജനദ്രോഹനയങ്ങള്‍ സംഘപരിവാറിന് അനുകൂമാക്കി റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ എന്ന് വിമര്‍ശിച്ചുകൊണ്ടുള്ള മിനേഷ് രാമനുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. കോര്‍പറേറ്റ് സേവ മറയില്ലാതെ നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് വ്യക്തമാക്കിയാണ് 13 തൊഴില്‍ നിയമങ്ങള്‍ ലയിപ്പിച്ചുള്ള പുതിയ ബില്ലിന് ബിജെപി മന്ത്രിസഭ അംഗീകാരം നല്‍കിയത്. രാജ്യത്തെ മഹാഭൂരിപക്ഷം തൊഴിലാളികളെയും ചൂഷണത്തിന് വിട്ടുകൊടുക്കുന്ന ബില്‍ മാതൃഭൂമി പത്രത്തിന് സ്വാഭാവികമായ ഒരു സംഭവം മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ ആണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നിരുന്നതെങ്കില്‍ ഇടതുപക്ഷത്തിന്റെ തൊഴിലാളി വിരുദ്ധത എന്നരീതിയില്‍ ആഘോഷിക്കുമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഈ വാര്‍ത്തക്കൊരു പ്രത്യേകതയുണ്ട്

അത്യന്തം തൊഴിലാളി വിരുദ്ധമായ ഒരു വാര്‍ത്ത എങ്ങനെ പോസ്റ്റിറ്റീവ് ആയി, സംഘപരിവാര്‍ അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യണം എന്നതിന്റെ ക്ലാസിക് എക്‌സാമ്പിള്‍ ആണു ‘മാതൃ(ജന്മ) ഭൂമി’യിലെ ഈ വാര്‍ത്ത.

ഈ നിയമം സംസ്ഥാന സര്‍ക്കാര്‍ ആണു കൊണ്ടു വരുന്നതെങ്കില്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു എന്നു ആലോചിക്കുക. ‘ഇരിക്ക് ജോലിസ്ഥലത്ത്, പിണറായിയുടെ പുതിയ ആജ്ഞ ‘ എന്ന ടൈറ്റില്‍ ഫ്രണ്ട് പേജില്‍ മെയിന്‍ ഹെഡിംഗ്, ‘ശക്തമായി എതിര്‍ക്കും’ എന്ന പ്രതിപക്ഷ അഭിപ്രായം, ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍, അഡ്വ. ജയശങ്കറിന്റെയോ മറ്റോ ലേഖനം, എട്ടു മണിക്കൂര്‍ ജോലിയെക്കുറിച്ചുള്ള മുഖ പ്രസംഗം, ചാനലില്‍ അന്തിച്ചര്‍ച്ച…അങ്ങനെ വലിയ സ്‌കോപ്പുള്ള സാധനമാണു പോസിറ്റീവായി കേന്ദ്രത്തിനു പരിക്ക് ഏല്‍ക്കാതെ അവര്‍ നല്‍കിയിരിക്കുന്നത്.

തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കരുത്‌തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കരുത്‌തൊഴില്‍നിയമം പരിഷ്‌കരിക്കാന്‍ പുതിയ ബില്‍തൊഴില്‍നിയമം പരിഷ്‌കരിക്കാന്‍ പുതിയ ബില്‍

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എങ്ങനെ സംഘപരിവാര്‍ കൊണ്ടു വരുന്ന ജനദ്രോഹ നയങ്ങളെ വെളുപ്പിച്ച് എടുക്കുന്നു എന്നത് മനസിലാക്കാനുള്ള ഒന്നാന്തരം ഉദാഹരണമാണു ഇത്. ഈ വാര്‍ത്ത എഴുതിയ ന്യൂസ് ഡെസ്‌കിലെ കാര്യവാഹക ചാണകം നാളെ ഈ നിയമം അവനും കൂടി ബാധകമാണു എന്നു ആലൊചിച്ചിരുന്നെങ്കില്‍ എന്നു മാത്രമേ പറയാനുള്ളൂ!

Top