‘സഞ്ജു’വിന്റെ പുതിയ പോസ്റ്റര്‍ ; മാന്യതയായി ദിയ മിശ്ര

sanju-1

ഞ്ജയ്ദത്തിന്റെ ബയോപിക് ചിത്രമായ സഞ്ജുവിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ചിത്രത്തില്‍ സഞ്ജയ്ദത്തിന്റെ ഭാര്യ മാന്യത ദത്തായി ദിയ മിശ്രയാണ് വേഷമിടുന്നത്. പുതിയ പോസ്റ്ററില്‍ മാന്യതയുമായി സാമ്യമുള്ള വേഷപകര്‍ച്ചയിലാണ് ദിയയെ കാണാനാവുന്നത് എന്ന് സംവിധായകന്‍ തന്നെ പറയുന്നു.

ഓരോ ദിവസവും ദത്തുമായി ബന്ധമുള്ള ഓരോ കഥാപാത്രങ്ങളെയാണ് ഹിറാനി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നര്‍ഗീസ് ദത്തായി അഭിനയിക്കുന്ന മനീഷാ കൊയ്‌രാളയുമായുള്ള പോസ്റ്റര്‍ സംവിധായകന്‍ പുറത്ത് വിട്ടത്.

രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപ്പൂറാണ് സഞ്ജയ് ദത്തിനെ അവതരിപ്പിക്കുന്നത്. പരേഷ് റാവല്‍, സോനം കപ്പൂര്‍, വിക്കി കൗശല്‍ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Top