സഞ്ജു രാജസ്ഥാൻ വിട്ട് ചെന്നൈയിലേക്ക്? ചർച്ച സജീവം

ലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലിലിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത സഞ്ജു നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ ടീമിനെ നയിച്ചതും സഞ്ജുവാണ്.

എന്നാല്‍ സഞ്ജു രാജസ്ഥാന്‍ വിടുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറാന്‍ മലയാളി താരം തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്ത താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേജ് ഫോളോ ചെയ്തിട്ടുണ്ട്. നേരത്തേയും സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

ഐപിഎല്‍ അടുത്ത സീസണില്‍ രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി എത്തുന്നതോടെ 10 ടീമുകളുടെ പോരാട്ടമായി മാറും. അഹമ്മദാബാദും ലക്‌നൗവുമാണ് പുതിയ ഫ്രാഞ്ചൈസികള്‍. ആകെ 74 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാകുക. ഓരോ ടീമും 14 മത്സരങ്ങള്‍ വീതം കളിക്കും.

Top