വ്യത്യസ്ത ആറ് വേഷങ്ങളില്‍ രണ്‍ബീര്‍; ‘സഞ്ജു’വിന്റെ ട്രെയിലറെത്തി

sanju

വിവാദ നായകന്‍ സഞ്ജയ് ദത്തിന്റെ കഥ പറയുന്ന സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജുവായി ജീവിക്കുന്നത്. വ്യത്യസ്ത ആറ് വേഷങ്ങളിലാണ് രണ്‍ബീര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സഞ്ജയ് ദത്തിന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെല്ലാം തന്നെ സിനിമയില്‍ പുനരവതരിപ്പിക്കുകയാണ് രണ്‍ബീര്‍ എന്ന സൂചന കൂടിയാണ് ട്രെയിലര്‍ നല്‍കുന്നത്. രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം ഒരുക്കുന്നത്.

സോനം കപൂര്‍, അനുഷ്‌ക ശര്‍മ, മനീഷ കൊയ്‌ലാള, പരേഷ് റാവല്‍, ദിയ മിര്‍സ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂണ്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

Top