തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി വിക്കി കൗശലും റണ്‍ബീര്‍ കപൂറും; സഞ്ജുവിലെ ഗാനം കാണാം

sanju

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവിലെ ഗാനം പുറത്തിറങ്ങി. ബോപു ഭജ് രഹാ ഹെ എന്നു തുടങ്ങുന്ന ഗാനം ആണ് പുറത്തുവിട്ടിരിക്കുന്നത്. സംഗീതം: രോഹന്‍-രോഹനാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന ശേഖര്‍ ആസ്റ്റീവി & റോഹന്‍ ഗോഖലെയാണ് നിര്‍വഹിച്ചത്. നകാഷ് അസീസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ജൂണ്‍ 29 നു റിലീസ്സായ സിനിമ മികച്ച അഭിപ്രായം നേടി 284.58 കളക്ഷന്‍ സ്വന്തമാക്കി 300 കോടി ക്ലബ്ബിലേക്ക് കടന്നു. റണ്‍ബീര്‍ കപൂറാണ് സഞ്ജയ്യുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിലെ റണ്‍ബീര്‍ കപൂറിന്റെ അഭിനയത്തിന് സിനിമ ഇന്‍ഡസ്ട്രീയില്‍ നിന്നും മികച്ച അഭിപ്രായമാണ് കിട്ടുന്നത്.

ദിയ മിര്‍സയാണ് മൂന്നാമത്തെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രാജ്കുമാര്‍ ഹിറാനി തിരക്കഥ എഴുതി സംവിദാനം ചെയ്ത സിനിമയില്‍ രണ്‍ബീറിനെ കൂടാതെ പരേഷ് റാവല്‍, മനീഷ കൊയ്ലാള, വിക്കി കൗശല്‍, സോനം കപൂര്‍, ദിയ മിര്‍സ തുടങ്ങിയവരും അഭിനയിക്കുണ്ട് .

Top