സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് ? സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

ലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കുമെന്ന് സൂചന. ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന് ശേഷം വിന്‍ഡീസില്‍ നടക്കുന്ന പരമ്പര ആയതിനാല്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നും സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ ഇതോടെ ടീമിലെത്തുമെന്നുമാണ് സൂചന.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോക ടി20 ക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത് വിന്‍ഡീസിനെതിരായ ഈ ടി20 പരമ്പരയോടെയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഓഗസ്റ്റ് 3, 4, 6 തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക. സഞ്ജുവിന് പുറമേ ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ട്യ, രാഹുല്‍ ചഹര്‍ എന്നിവരേയും ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍.

Top