മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നല‍്കി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

SANJU SAMSON

തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ 15 ലക്ഷം രൂപ സംഭാവന നല‍്കി. സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന്‍ സാലി സാംസണും ചേര്‍ന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറി.

ഇന്ത്യ എ ടീമിന്റെ മല്‍സരങ്ങള്‍ക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ജു കഴിഞ്ഞയാഴ്ച ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ താരങ്ങള്‍ വ്യക്തിപരമായ നിലയില്‍ സംഭാവനകള്‍ നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കിയിരുന്നു. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്. മോഹന്‍ലാലും, കമല്‍ഹാസന്‍, അല്ലു അര്‍ജ്ജുന്‍ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയിരുന്നു. സൂര്യ, കാര്‍ത്തി എന്നിവര്‍ ചേര്‍ന്നും 25 ലക്ഷം സംഭാവന ചെയ്തിരുന്നു.

Top