ഭിന്നശേഷിക്കാരന് രാജസ്ഥാന്‍ റോയല്‍സിന്റെ തൊപ്പിയുമായി സഞ്ജു സാംസണ്‍; വൈറൽ വീഡിയോ

ആലപ്പുഴ : കളിക്കളത്തിലായാലും പുറത്തായാലും എളിമയുടെ പര്യായമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. കേരള – ഉത്തര്‍പ്രദേശ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടയിലും അത് കണ്ടു. സമനിലയിലായ മത്സരത്തിലെ ദിവസങ്ങളിലൊന്നില്‍ സഞ്ജു ആരാധകരെ സമീപിച്ചതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്.

സ്റ്റമ്പെടുത്തതിനു പിന്നാലെ സഞ്ജു ആരാധകര്‍ക്കടുത്തെത്തുകയും അവരുമായി കുശലം പറയുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. സഞ്ജു ഭിന്നശേഷിക്കാരനായ ഒരു ആരാധകന് ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ തൊപ്പി നല്‍കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഈ വീഡിയോ എക്‌സില്‍ പങ്കുവെച്ചു. ‘ഹൃദയം നിറച്ചു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

തൊപ്പി സമ്മാനിച്ചതിനു പുറമേ, അദ്ദേഹത്തോട് സംസാരിക്കുന്നതും അവിടെ കൂടിച്ചേര്‍ന്നവരെല്ലാംകൂടി സെല്‍ഫിയെടുക്കുന്നതും വീഡിയോയിലുണ്ട്. ജനുവരി 11-ന് ആരംഭിക്കുന്ന അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണുണ്ട്. സഞ്ജുവിനെയും ജിതേഷ് ശര്‍മയെയുമാണ് വിക്കറ്റ് കീപ്പര്‍മാരായി പരിഗണിച്ചത്.

Top