കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും

തിരുവനന്തപുരം: കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ന് വിവാഹിതനാകും. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് വധു. രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.

അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് സഞ്ജു വെളിപ്പെടുത്തിയിരുന്നത്.

മാര്‍ ഈവാനിയോസ് കോളജില്‍ പഠിക്കുമ്പോള്‍ തന്‍റെ സഹപാഠിയായിരുന്ന ചാരുവിനെ ജീവിതപങ്കാളിയാക്കുന്നുവെന്നായിരുന്നു അദ്ദേഹം അന്നറിയിച്ചിരുന്നത്. തന്റെ പ്രണയം വീട്ടുകാരും അംഗീകരിച്ചുവെന്നും സ‌ഞ്ജു പറഞ്ഞിരുന്നു.

തിരുവനന്തപുരത്തെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് വിവാഹ ചടങ്ങുകള്‍. ‘സാഞ്ചാവെഡ്ഡിംഗ്’ (#SANCHAWEDDING) എന്നുള്ള ഹാഷ്‍ടാഗും സഞ്ജു-ചാരു വിവാഹത്തിന്‍റേതായി സോഷ്യൽമീഡിയയിൽ വൈറലായികഴിഞ്ഞു. സാംസണ്‍ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണ് സഞ്ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണ് ചാരുലത.

Top