ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം കാണാന്‍ ഇന്ത്യന്‍ എ ടീം നായകന്‍ സഞ്ജു സാംസണെത്തി. ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പര വിജയിച്ച ശേഷമാണ് സഞ്ജു ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ സമ്മാനിച്ചത്. നായകനായി സ്ഥാനമേറ്റ ആദ്യപരമ്പര തന്നെ വിജയിച്ചാണ് സഞ്ജുവിന്റെ വരവ്. ന്യൂസീലന്‍ഡിനെതിരായ പരമ്പര സഞ്ജുവും സംഘവും തൂത്തുവാരുകയായിരുന്നു. പരമ്പരയിലെ ടോപ് സ്‌കോററും സഞ്ജുവാണ്.

തിരുവനന്തപുരത്തെത്തിയപ്പോള്‍ ആരാധകരുടെ സ്‌നേഹം കണ്ട് വികാരാധീനനാകുന്നുവെന്ന് സഞ്ജു പറഞ്ഞു. ‘ ആരാധകരുടെ സ്‌നേഹത്തില്‍ ഞാന്‍ വികാരാധീനനാകുന്നു. ഇന്ന് നല്ല കാലാവസ്ഥയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ നന്നായി കളിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ജയിക്കട്ടെ’ – സഞ്ജു പറഞ്ഞു.

Top