തുടര്‍ച്ചയായി ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ച് സഞ്ജു സാംസണ്‍

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ തഴയപ്പെട്ടിരുന്നു. ഏഷ്യാ കപ്പിലും ഏഷ്യന്‍ ഗെയിംസിലും സഞ്ജുവിന് ഇടമുണ്ടായിരുന്നില്ല. തുടര്‍ച്ചയായി ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ മികവിനെ ആദ്യമായി അഭിനന്ദിച്ചത് രോഹിത് ശര്‍മ്മയാണെന്ന് സഞ്ജു സാംസണ്‍ പറയുന്നു.

തനിക്ക് മികച്ച പിന്തുണയാണ് രോഹിതില്‍ നിന്ന് ലഭിച്ചതെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.’സഞ്ജു മുംബൈ ഇന്ത്യന്‍സിനെതിരെ ഒരുപാട് സിക്‌സുകള്‍ നേടിയിട്ടുണ്ട്. സഞ്ജുവിന്റെ ബാറ്റിംഗ് മികച്ചതാണ്’. രോഹിത് തന്നോട് പറഞ്ഞു.ഐ ആം വിത്ത് ധന്യ വര്‍മ്മ എന്ന യൂട്യൂബ് ചാനലിനോടാണ് മലയാളി താരത്തിന്റെ പ്രതികരണം.

ആളുകള്‍ തന്നെ നിര്‍ഭാഗ്യവാനായ താരമെന്ന് വിളിക്കുന്നു. എന്നാല്‍ തന്റെ കരിയര്‍ നോക്കൂ. താന്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നുവോ അത് താന്‍ വിചാരിച്ചതിനെക്കാള്‍ വലുതാണെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

 

Top