സഞ്ജു സാംസണ്‍ രോഹിത് ശര്‍മ്മക്കൊപ്പം ഓപ്പണറായേക്കും സൂചന നല്‍കി ബിസിസിഐ

ലയാളി താരം സഞ്ജു സാംസണ്‍ രോഹിത് ശര്‍മ്മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുമെന്ന് സൂചന നല്‍കി ബിസിസിഐ സെക്രട്ടറി ജയേഷ് ജോര്‍ജ്. പരിക്കേറ്റ ശിഖര്‍ ധവാനു പകരം ടീമിലെത്തിയ സഞ്ജുവിന് അതേ സ്ഥാനം ലഭിക്കാനാണ് സാധ്യതയെന്നാണ് ജയേഷ് പറഞ്ഞത്.

കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍, ഡല്‍ഹി ടീമുകള്‍ക്ക് വേണ്ടിയും ആഭ്യന്തര മത്സരങ്ങളില്‍ കേരളത്തിനു വേണ്ടിയും ഓപ്പണിംഗ് സ്ഥാനത്ത് സഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്ന് ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഇത് അന്തിമ ഇലവന്‍ തെരഞ്ഞെടുപ്പില്‍ പരിഗണിപ്പെട്ടേക്കാമെന്നും വിക്കറ്റ് കീപ്പര്‍ എന്ന യോഗ്യതയും സഞ്ജുവിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാളെയാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. കോഹ്‌ലിക്കൊപ്പം സഞ്ജുവും കളത്തില്‍ ഇറങ്ങുമായിരിക്കും.

Top