ധവാന്റെ പരിക്ക്; ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇടം പിടിച്ച് സഞ്ജു

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇടം പിടിച്ച് സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ധവാന്റെ പരിക്ക് ഭേദമാവില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനം ടീം എടുത്തത്.

നിലവില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ അംഗങ്ങളായ സഞ്ജുവും പൃഥ്വി ഷായും അവിടെവച്ച് സീനിയര്‍ ടീമിനൊപ്പം ചേരുന്നതായിരിക്കും.

ഏകദിന പരമ്പരയ്ക്ക് ഇനിയും ദിവസങ്ങള്‍ ബാക്കിയുള്ളതിനാല്‍ പൃഥ്വി ഷാ പിന്നീടായിരിക്കും ടീമിനൊപ്പം ചേരുന്നത്. ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിന് തുടക്കം കുറിക്കുക ഈ മാസം 24നാണ്. അതിനുശേഷം ആയിരിക്കും ട്വന്റി20 പരമ്പര ആരംഭിക്കുക.

Top