ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ

ന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. നവംബർ 26 മുതൽ ആരംഭിക്കുന്ന ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലാണ് മലയാളി താരം സഞ്​ജു സാംസൺ ഇടംപിടിച്ചത്. ബി.സി.സി.ഐയാണ് ടീമിനെ പ്രഖ്യാപിച്ചത്.ഐ.പി.എല്ലിലെ മികച്ച പ്രകടനത്തി​ന്‍റെ മികവിൽ വരുൺ ചക്രവർത്തി, ദീപക്​ ചഹാർ, മായങ്ക്​ അഗർവാൾ തുടങ്ങിയവർ ടിമിലിടം പിടിച്ചു.

നവദീപ്​ സൈനി മൂന്ന്​ ഫോർമാറ്റുകളിലും ഇടം പിടിച്ചപ്പോൾ മുഹമ്മദ്​ സിറാജ്​ ടെസ്റ്റ്​ ടീമിലുൾ​പ്പെട്ടു. ട്വന്റി ട്വന്റി ടീമിലേക്ക് സഞ്ജുവിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഏതായാലും മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം കൂടി സഞ്ജു സ്വന്തമാക്കിയിരിക്കുകയാണ്.രോഹിത്​ ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ്​ വൈസ്​ ക്യാപ്​റ്റൻ. പരിക്കേറ്റ ഭുവനേശ്വർ കുമാറും ഇശാന്ത്​ ശർമയും ടീമിലിടം പിടിച്ചില്ല.

Top