ഇതും വെറും പ്രതീക്ഷയോ? ധവാന്റെ പരിക്ക് സ്ഞുവിനെ തുണയ്ക്കുമോ!

ന്യൂഡല്‍ഹി: വെസ്റ്റിന്ഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കാന്‍ സാധ്യതയില്ല. ധവാന്റെ കാലിലെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് അവസരം നഷ്ടമാകുന്നത്. ഈ സാഹചര്യത്തില്‍ മലയാളി താരം സഞജു കളത്തില്‍ ഇറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ധവാന് പകരം സഞ്ജു സാംസണ്‍ പകരക്കാരനായി എത്തിയേക്കുമെന്നാണ്. നേരത്തെയും ധവാന്റെ പരിക്ക് കാരണം ട്വന്റി 20 ടീമില്‍ പകരക്കാരനായി സഞജുവിന്റെ പേര് ഉള്‍പ്പെടുത്തിയെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും കളിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. ഡിസംബര് 15-നാണ് വിന്ഡിസിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.

സഞ്ജുവിനൊപ്പം സാധ്യത പട്ടികയില്‍ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്വാള്‍, യുവതാരം ശുഭ്മാന്‍ ഗില്‍, മുംബൈ താരം പൃഥ്വി ഷാ എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top