ഹീലിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു സാംസണ്‍

കൊച്ചി: പേഴ്‌സണല്‍ വെല്‍നസ് ബ്രാന്‍ഡായ ഹീലിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. 2015- ല്‍ കേരളം കേന്ദ്രീകരിച്ച് സ്ഥാപിച്ച ഹീല്‍ ഹെല്‍ത്ത് സപ്ലിമെന്റുകള്‍, ഹൗസ് ഹോള്‍ഡ് പേഴ്സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് വിറ്റഴിയ്ക്കുന്നത്. ഇന്ത്യന്‍ നിരയിലെ ആവേശമുണര്‍ത്തുന്ന ക്രിക്കറ്ററാണ് സഞ്ജുവെന്നും ടി20 ലീഗില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനവും ഫിറ്റ്‌നസും കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ തന്നെ പേഴ്‌സണല്‍ വെല്‍നസ്സിന്റെ അംബാസഡറാകാന്‍ അദ്ദേഹം അനുയോജ്യനാണെന്നും ഹീലിന്റെ ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ പറഞ്ഞു. നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോണ്‍സേഴ്‌സ് കൂടിയാണ് കമ്പനി.

ഫൂട്‌ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് സാനിറ്റൈസറുകള്‍, ഹാന്‍ഡ് വാഷ് തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള താരമാണെന്നതും കേരളത്തില്‍ നിന്നുള്ള ബ്രാന്‍ഡിനെ പ്രതിനിധീകരിയ്ക്കാന്‍ സഞ്ജു സാംസണെ തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുണ്ട്. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി സഞ്ജു ഐഎസ്എല്‍ മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയാശംസകള്‍ നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.കൂക്കബറ എന്ന ആസ്‌ട്രേലിയന്‍ സ്‌പോര്‍ട് ബ്രാന്‍ഡിന്റെയും ബ്രാന്‍ഡ് അംബാസഡര്‍ ആണ് സഞ്ജു സാംസണ്‍. ബ്രാന്‍ഡിനെ പ്രതിനിധീകരിയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ഐപിഎല്‍ താരം കൂടിയാണ് സഞ്ജു.

Top