ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളികളായ സഞ്ജു സാംസണും ദേവ്ദത്തും

മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏകദിന,ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണും ഇടം നേടി. ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. കോലിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനായി പോയിരിക്കുന്നതിനാലാണ് ധവാന്‍ ടീമിനെ നയിക്കുന്നത്.

സഞ്ജുവിനെ കൂടാതെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മലയാളി താരം ആര്‍സിബിയുടെ ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ജൂലായ് 13 മുതലാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി മല്‍സരങ്ങളും ഉള്‍പ്പെട്ടതാണ് പരമ്പര. ടീമിന്റെ കോച്ച് രാഹുല്‍ ദ്രാവിഡാണ്. പരിചയ സമ്പന്നരായ ചില താരങ്ങളും ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയ താരങ്ങളെയുമാണ് ബി ടീമിനായി തിരഞ്ഞെടുത്തത്

ഭുവനേശ്വര്‍ കുമാറാണ് ഉപനായകന്‍. വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും ടീമിലുണ്ട്. ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ യുവനിര മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുക. ജൂലൈയിലാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്‌വദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ട്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുവേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കെ ഗൗതം, ക്രുനാല്‍ പാണ്ട്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, നവദീപ് സെയ്‌നി, ചേതന്‍ സക്കറിയ

നെറ്റ് ബൗളേഴ്‌സ്: ഇഷാന്‍ പട്ടേല്‍, സന്ദീപ് വാര്യര്‍, ആര്‍ഷ്ദീപ് സിംഗ്, സായി കിഷോര്‍, സിമാര്‍ജിത് സിങ്‌

Top