‘ഇന്നും ഇന്നലേയും തുടങ്ങിയതല്ല’; ക്യാപ്റ്റന്‍സിയെ കുറിച്ച് സഞ്ജു സാംസണ്‍

ദില്ലി: ആദ്യമായിട്ടാണ് മലയാളി താരം സഞ്ജു സാംസണ്‍ ഒരു ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. സഞ്ജു ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് സ്റ്റീവ് സ്മ്ത്തിന് സ്ഥാനം നഷ്ടമായിരുന്നു. അദ്ദേഹത്തിന് പകരമായിട്ടാണ് സഞ്ജുവിനെ ക്യാപ്റ്റനാക്കി നിശ്ചയിച്ചത്.

കഴിഞ്ഞ ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുന്നതിനെ കുറിച്ച് സഞ്ജുവും സംസാരിച്ചിരുന്നു. ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് സഞ്ജു പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍… ”രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഞാന്‍ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. ആദ്യ മത്സരം കളിക്കുമ്പോള്‍ എനിക്ക് 18 വയസായിരുന്നു പ്രായം. ഇപ്പോള്‍ 26 വയസായി. അത്യാവശ്യം പരിചയസമ്പത്തുണ്ട്. അതുകൊണ്ടുതന്നെയാണ് ക്യാപ്റ്റന്റെ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചത്. വളരെയധികം ആകാംക്ഷയോടെയാണ് ഞാന്‍ കാത്തിരിക്കുന്നത്.” സഞ്ജു പറഞ്ഞു.

ടീമംഗം ക്രിസ് മോറിസും നേരത്തെ സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മോറിസിന്റെ വാക്കുകള്‍… ”ഞങ്ങള്‍ ഡല്‍ഹിയിലും രാജസ്ഥാനിനും ഒരുമിച്ച് കളിച്ചവരാണ്. സഞ്ജുവുമായി വളരെ അടുത്ത ബന്ധമുണ്ടെനിക്ക്. ക്രിക്കറ്റിനെ വളരെ ഗൗരവത്തോടെ കാണുന്ന ചെരുപ്പക്കാരനാണ് സഞ്ജു. വിക്കറ്റ് കീപ്പറുടെയും ഫീല്‍ഡറുടെയും ജോലി ചെയ്യുന്ന ഒരാള്‍ക്കു വിവിധ കോണുകളില്‍ നിന്നു വ്യത്യസ്തമായ ശൈലിയില്‍ മത്സരത്തെ കാണാന്‍ കഴിയും. സഞ്ജുവിന് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുകയാണ് ഞാനും.” മോറിസ് വ്യക്തമാക്കി.

Top