“സഞ്ജു പ്രീപെയ്ഡ് സിം: പോസ്റ്റ് പെയ്ഡായാല്‍ മാത്രമേ രക്ഷയുള്ളൂ”- ഓജ

ഞ്ജുവടക്കം ഇപ്പോഴത്തെ ചില യുവതാരങ്ങള്‍ പ്രീപെയ്ഡ് സിം പോലെയാണ്. നിശ്ചിത സമയത്തിനുള്ളില്‍ അതു പുതുക്കിയേ തീരൂ, ഇല്ലെങ്കില്‍ സിം ഡെഡ് ആവുമെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.പോസ്റ്റ് പെയ്ഡിലേക്കു മാറിയാല്‍ മാത്രമേ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഞ്ജുവിന് ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തതിനെക്കുറിച്ചാണ് ഓജയുടെ പരാമര്‍ശം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേയുള്ള ആദ്യ കളിയില്‍ സെഞ്ച്വറിയുമായി കസറിയ സഞ്ജു രണ്ടാത്തെ മല്‍സരത്തില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായിരുന്നു. വെറും നാലു റണ്‍സാണ് കേരള താരം നേടിയത്.

വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ പോസ്റ്റ് പെയ്ഡ് സിം പോലെയാണ്. ബില്ലടയ്ക്കാതെ അവര്‍ കുറച്ചുകൂടി മുന്നോട്ടു പോകുമെന്നും ഓജ വിലയിരുത്തി.

Top