‘സഞ്ജു’വില്‍ സുനില്‍ ദത്തായി പരേഷ് റാവല്‍ ; പുതിയ പോസ്റ്റര്‍ തരംഗമാകുന്നു

sanju

ബോളിവുഡ്ഡിന്റെ ‘ഖല്‍നായക്’ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായി പരേഷ് റാവല്‍. ചിത്രത്തിന്റെ ധാരളം പോസ്റ്ററുകള്‍ മുമ്പ് ഇറങ്ങിയിരുന്നുവെങ്കിലും പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. അച്ഛന്റെ നെഞ്ചില്‍ വീണ് വിതുമ്പിക്കരയുന്ന ‘സഞ്ജുവി’ന്റെ പോസ്റ്ററാണ് ബോളിവുഡിന്റെ ഹൃദയം ഉലച്ചത്. അച്ഛന്റെയും മകന്റെയും ആത്മബന്ധം വെളിവാക്കുന്ന പോസ്റ്ററാണിത്.

ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്നത്. നേരത്തെ ആമിര്‍ ഖാനെയാണ് സുനില്‍ ദത്തിന്റെ വേഷമവതരിപ്പിക്കാന്‍ രാജ്കുമാര്‍ ഹിറാനി സമീപിച്ചതെങ്കിലും ആമിര്‍ ആ ഓഫര്‍ നിരസിക്കുകയായിരുന്നു. മേയ് 30 നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്നത്

Top