ഐ.പി.എല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സഞ്ജു

ഹൈദരാബാദ്:വെള്ളിയാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്സ് ഐ.പി.എല്‍ മത്സരത്തില്‍ മിന്നുന്ന പ്രകടനവുമായി മലയാളി താരം സഞ്ജു വി സാംസണ്‍. ഇതോടെ ഐ.പി.എല്‍ 12-ാം സീസണിലെ ആദ്യ സെഞ്ചുറി സഞ്ജുവിന്റെ പേരിലായി.

52-ാം ബോളില്‍ 100റണ്‍സ് എടുത്ത സഞ്ജു 55 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്സും സഹിതം 102 റണ്‍സ് എടുത്ത് സഞ്ജു പുറത്താകാതെ നിന്നു. കളിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ രണ്ട് ഐ.പി.എല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വീരേന്ദര്‍ സെവാഗിനും മുരളി വിജയിക്കുമൊപ്പം സഞ്ജുവും ഇടം നേടി.

കളിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തുകയും ചെയ്തു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജുവാണെന്നും ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണെന്നും കൂട്ടിച്ചേര്‍ത്തു.

Top