ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജുവും ബേസിലും

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യന്‍ എ ക്രിക്കറ്റ് ടീമില്‍ മലയാളി താരങ്ങളായ സഞ്ജു സാംസണെയും ബേസില്‍ തമ്പിയെയും ഉള്‍പ്പെടുത്തി.

ഓസ്‌ട്രേലിയ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയും രണ്ട് ചതുര്‍ദിന മത്സരങ്ങളും പര്യടനത്തിലുണ്ട്.

പതിനഞ്ചംഗ ടീമില്‍ മനീഷ് പാണ്ഡെയാണ് നായകന്‍. കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഐ പി എല്‍ മത്സരങ്ങളിലൂടെ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച താരങ്ങള്‍ കൂടിയണിവര്‍.

വലംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ് മാന്‍ ആണ് സഞ്ജു.

ബൗളിങ്ങില്‍ തന്റെതായ കഴിവു തെളിയിച്ച വ്യക്തിയാണ് എറണാകുളംകാരനായ ബേസില്‍ തമ്പി.

Top