സാൻജോസ് വെടിവെയ്പ്പ് ; കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും

കാലിഫോർണിയയിലെ സാൻജോസിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും ഉണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്നലെ രാവിലെയായിരുന്നു സാൻജോസ് വിടിഎ റെയിൽ യാർഡിൽ വെടിവെപ്പുണ്ടായത്. സംഭവത്തിൽ അക്രമി ഉൾപ്പെടെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. അക്രമി കൊല്ലപ്പെട്ടതായി ഇന്നലെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

റെയിൽ യാർഡ് ജീവനക്കാരനായ തപ്തെജ്ദീപ് സിങ്ങെന്ന 36കാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം നഗരത്തിൽ തന്നെയാണ് ഇദ്ദേഹം കഴിയുന്നതെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹത്തിന്‍റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

Top