ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് ശുഭദിനം ; റൈഫിള്‍ ത്രീ പൊസിഷനില്‍ വെള്ളി

ജക്കാര്‍ത്ത : ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് ശുഭദിനം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ സൗരഭ് ചൗധരിയിലൂടെ സ്വര്‍ണം നേടിയതിന് പിന്നാലെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ സഞ്ജീവ് രജ്പുതിന് വെള്ളി. സ്‌കോര്‍ 452.7. ഗോള്‍ഡ്‌കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ ജേതാവായിരുന്നു രജ്പുത്.

മെഡല്‍ പട്ടികയില്‍ മൂന്ന് വീതം സ്വര്‍ണവും വെള്ളിയും, രണ്ട് വെങ്കലവുമായി ഇന്ത്യ ഏഴാം സ്ഥാനത്താണ്. 16കാരന്‍ സൗരഭിലൂടെ ഗെയിംസിലെ മൂന്നാം സ്വര്‍ണമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ്മയ്ക്കാണ് വെങ്കലം.

Top