നരേന്ദ്രമോദിയുടെ സ്ഥിരം വിമര്‍ശകന്‍ സഞ്ജീവ് ഭട്ട് ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍. 1998ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിമരുന്ന് കടത്തു കേസിലാണ് അറസ്റ്റ്.

ഗുജറാത്ത് സിഐഡിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും മറ്റ് ആറ് പേരെയും ഇദ്ദേഹത്തിനൊപ്പം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

1998ല്‍ ഡിസിപി ആയിരുന്നപ്പോള്‍ ഒരു അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഭട്ടിനെതിരായ കേസ്.

2015ല്‍ സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയിരുന്നു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ഇദ്ദേഹം
സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.

Top