നെഹ്‌റു കുടുംബത്തിന്റെ അടുത്ത സുഹൃത്ത് ; സഞ്ജയ് സിങ് ബിജെപിയിലേയ്ക്ക്‌

ന്യൂഡല്‍ഹി: നെഹ്റുകുടുംബത്തിന്റെ അടുത്ത സുഹൃത്തും രാജ്യസഭാ എംപിയുമായിരുന്ന സഞ്ജയ് സിങ് ബിജെപിയിലേയ്ക്ക്‌. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ്‌സിങിന് അടുത്ത വര്‍ഷം വരെ കാലാവധി ഉണ്ടായിരിക്കെയാണ് അദ്ദേഹം ബിജെപിയിലേയ്ക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്. രാജി ഉപരാഷ്ട്രപതി സ്വീകരിച്ചതായി സഞ്ജയ് സിങ് പറഞ്ഞു.

നേതാവു പോലുമില്ലാത്ത കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്നും താന്‍ പാര്‍ട്ടി വിട്ടതു കൊണ്ട് കോണ്‍ഗ്രസില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വികസനനയങ്ങളില്‍ ആകൃഷ്ടനായാണു ബിജെപിയിലേക്കു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

84ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സിങ് 88ല്‍ വിപി സിങിനൊപ്പം പാര്‍ട്ടി വിട്ടിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. 2003ലാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

ഈ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പുരില്‍ നിന്നു മേനകാ ഗാന്ധിയോട് സഞ്ജയ്‌സിങ് തോറ്റിരുന്നു.

Top