കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം അപൂര്‍ണമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം അപൂര്‍ണ്ണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നിലവിലെ സാഹചര്യത്തില്‍ ശക്തമായ ബദലിന് കോണ്‍ഗ്രസ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന കോണ്‍ഗ്രസ് ഒഴികെയുള്ള എട്ട് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, എ.എ.പി, ആര്‍.എല്‍.ഡി, എ.എ.പി, ഇടത്പാര്‍ട്ടികള്‍ എന്നീ കക്ഷികളിലെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. മൂന്നാംമുന്നണിയുടേയോ മറ്റേതെങ്കിലും ബദലിന്റെയോ ആവശ്യമില്ലെന്ന് ശരദ് പവാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

‘ബിജെപിക്കെതിരായ മുന്നണിയില്‍ കോണ്‍ഗ്രസ് ഒരു പ്രധാന പങ്കുവഹിക്കും. കോണ്‍ഗ്രസില്ലാത്ത ദേശീയ സഖ്യം അപൂര്‍ണ്ണമാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്’ ശിവസേനാ നേതാവ് പറഞ്ഞു.

 

Top