ചന്ദ്രയാന്‍ 2 ന് ചന്ദ്രനില്‍ ഇറങ്ങാന്‍ സാധിച്ചില്ല പക്ഷെ ആദിത്യ താക്കറെ മുഖ്യമന്ത്രിയാകും ; സഞ്ജയ് റൗട്ട്‌

മുബൈ : ചന്ദ്രയാന്‍ 2-ന് ചന്ദ്രനിലെത്താന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ആദിത്യ താക്കറെ മുഖ്യമന്ത്രി പദത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റൗട്ട്.

ആദിത്യ താക്കറെയെ സൂര്യനെന്ന് വിശേഷിപ്പിച്ചായിരുന്നു സഞ്ജയ് റൗട്ടിന്റെ പരാമര്‍ശം. ‘ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ചന്ദ്രയാന്‍ 2 ന് ചന്ദ്രനില്‍ ഇറങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ ഈ സൂര്യന്‍(ആദിത്യ താക്കറെ) ഒക്ടോബര്‍ 21 ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി-ശിവസേന സഖ്യം സീറ്റ് ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

Top