സഞ്ജയ് റാവത്ത് ആഗസ്റ്റ് നാല് വരെ ഇഡി കസ്റ്റഡിയില്‍

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് വാദത്തിനിടെ റാവത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ 12: 40നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും ഞായറാഴ്ച രാവിലെ 7: 30 മുതൽ അദ്ദേഹം ഇഡിയുടെ തടവിലായിരുന്നു. രേഖകളില്ലാതെയാണ് അദ്ദേഹത്തെ തടവിൽ വച്ചതെന്നും പുറത്തിറങ്ങാൻ അനുവദിച്ചതില്ലെന്നും അഭിഭാഷകൻ പറഞ്ഞു. റാവത്ത് ഹൃദ് രോഗിയാണെന്നും ആരോഗ്യനില മോശമാകുന്നതിനാൽ രാത്രി ഏറെ നേരം ചോദ്യം ചെയ്യരുതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

 

Top