സഞ്ജയ് റാവുത്ത് 14 ദിവസം റിമാന്‍ഡില്‍

മുംബൈ: പത്രചൗള്‍ ഭൂമി കുംഭകോണക്കേസില്‍ അറസ്റ്റിലായ ശിവസേന എം.പി സഞ്ജയ് റാവുത്തിനെ മുബൈ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വീട്ടിലെ ഭക്ഷണവും മരുന്നും നല്‍കണമെന്നുള്ള റാവുത്തിന്റെ ആവശ്യം അനുവദിച്ച കോടതി കിടയ്ക്കയ്ക്കായുള്ള ആവശ്യം നിരസിച്ചു. ജയില്‍ നിയമപ്രകാരം അനുശാസിക്കുന്ന ക്രമീകരണങ്ങള്‍ ബന്ധപ്പെട്ടവര്‍ റാവുത്തിനായി ചെയ്യുമെന്നും ജഡ്ജി പറഞ്ഞു.

ഗൊരഗോവിലെ പത്രചൗള്‍ പുനര്‍ നിര്‍മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിനായിരുന്നു ഇ.ഡി സഞ്ജയ് റാവുത്തിനെ അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ കസ്റ്റഡി കാലാവാധി കഴിയുന്ന ഇന്ന് സ്‌പെഷ്യല്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.

 

Top