പാണ്ഡ്യയുടെ ബാറ്റിങ്ങിനെ അമിതാഭ് ബച്ചന്റെ പ്രകടനത്തോട് ഉപമിച്ച സഞ്ജയ് മഞ്ജരേക്കര്‍ വെട്ടിലായി

Untitled-1-Pandya

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച  ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിങ്ങിനെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ അഭിനയത്തോട് ഉപമിച്ച സഞ്ജയ് മഞ്ജരേക്കര്‍ വെട്ടിലായി.

കഴിഞ്ഞ മത്സരത്തില്‍ താരത്തിന്റെ പ്രകടനം കണ്ടതിന്റെ ആവേശത്തിലാണ് മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് ഇത്തരത്തിലൊരു അഭിപ്രായം പങ്കുവെച്ചത്. എന്നാല്‍ മൂന്നാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന പാണ്ഡ്യയെ അഭിനയപ്രതിഭയോട് ഉപമിച്ചത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. മഞ്ജരേക്കറുടെ ഈ ട്വീറ്റിനെതിരെ ബച്ചന്‍ ആരാധകര്‍ പ്രതികരിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ പാണ്ഡ്യയുടെ പ്രകടനം അമിതാഭ് ബച്ചന്റെ ചില സിനിമകളിലെ ഇരട്ടവേഷത്തിലെ പ്രകടനത്തോടാണ് സഞ്ജയ് മഞ്ജരേക്കര്‍ ഉപമിച്ചത്. 93 റണ്‍സ് നേടി ടീമിന് നെടുംതൂണായ പാണ്ഡ്യ പിന്നീട് ബൗളിംങിനിറങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരെ പുറത്താക്കുകയും ചെയ്തിരുന്നു.

Top