ആര്‍ അശ്വിന്‍ ടി-20 ക്രിക്കറ്റില്‍ ബാധ്യതയാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍

മുംബൈ: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ടി-20 ക്രിക്കറ്റില്‍ ബാധ്യതയാണെന്ന് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. തന്റെ ടീമില്‍ ഒരിക്കലും അശ്വിനെ എടുക്കില്ല. വിക്കറ്റ് വീഴ്ത്തുന്ന ബൗളറെയാണ് ടി-20യില്‍ ആവശ്യമുള്ളത്. അശ്വിന്‍ അങ്ങനെ ഒരു ബൗളര്‍ ആല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

‘നമ്മള്‍ അശ്വിനെപ്പറ്റി ഒരുപാട് സംസാരിക്കുന്നു. ടി-20 ബൗളറെന്ന നിലയില്‍ അശ്വിന്‍ ഒരു ടീമിലും നന്നാവില്ല. അശ്വിന്‍ മാറുമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അതുണ്ടാവില്ല. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി അശ്വിന്‍ ഇങ്ങനെയാണ് പന്തെറിയുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ അശ്വിന്‍ വളരെ മികച്ച ബൗളറാണ്.”- ക്രിക്ക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജരേക്കര്‍ പറഞ്ഞു.

”പക്ഷേം, ഐപിഎലിലേക്കും ടി-20 ക്രിക്കറ്റിലേക്കും വരുമ്പോള്‍, വര്‍ഷങ്ങളായി അശ്വിന്‍ ഇങ്ങനെയാണ് പന്തെറിയുന്നത്.. എന്റെ ടീമില്‍ അശ്വിന്‍ ഉണ്ടാവില്ല. സ്പിന്‍ പിച്ചുകളില്‍ ഞാന്‍ വരുണ്‍ ചക്രവര്‍ത്തിയെയോ സുനില്‍ നരേനെയോ യുസ്വേന്ദ്ര ചഹാലിനെയോ തിരഞ്ഞെടുക്കും. അവര്‍ വിക്കറ്റ് വീഴ്ത്തും. അശ്വിന്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറല്ല. റണ്‍സ് പിടിച്ചുനിര്‍ത്താന്‍ ഏതെങ്കിലും ഫ്രാഞ്ചൈസി അശ്വിനെ ടീമിലെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”- മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

 

Top