പത്മാവദിനെതിരെ ആര്‍എസ്എസ് ; ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് മോഹന്‍ ഭാഗവത്

mohan-bhagavath

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടയില്‍ ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദ് സിനിമയ്‌ക്കെതിരെ ആര്‍എസ്എസും രംഗത്ത്. സിനിമ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനത്തില്‍ നിന്ന് സംവിധായകന്‍ ബന്‍സാലി പിന്‍മാറണമെന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് വ്യക്തമാക്കുന്നത്.

വിവാദങ്ങള്‍ക്കിടയില്‍ രാജ്യത്തെ 4,800 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍, പത്മാവദ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിംഗ് കാല്‍വി ഭീഷണി മുഴക്കിയിരിക്കുന്നത്.

Top