അലാവുദ്ദീന്‍ ഖില്‍ജിയായി രൂപം മാറുന്ന രണ്‍വീര്‍ സിങ് ; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ranveer sing

റെ വിവാദങ്ങള്‍ സൃഷ്ടിച്ച ശേഷം സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവദ് തിയേറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോള്‍ ചിത്രത്തിന്റെ മേയ്ക്കിങ് വീഡിയോ വൈറലായിരിക്കുകയാണ്. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന രണ്‍വീര്‍ അലാവുദ്ദീന്‍ ഖില്‍ജിയെന്ന കഥാപാത്രമായി പരിണമിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

ദീപിക പദുക്കോണാണ് ചിത്രത്തിലെ റാണി പത്മാവതി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘പത്മാവദിയുടെയും, മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്. ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ ‘പത്മാവദി’യുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Top