പത്മാവദിനെ എതിര്‍ക്കുന്നത് എന്തിന് ; പ്രതിഷേധക്കാരോട് ജാവേദ് അക്തര്‍

javedh-akthar

വിവാദമായിമായിരിക്കേ തിയേറ്ററുകളില്‍ എത്തിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവദിന് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരന്‍ ജാവേദ് അക്തര്‍. ഭാര്യ ഷബാന ആസ്മിയ്‌ക്കൊപ്പം ചിത്രം കണ്ടതായും, രജപുത് സമുദായത്തോടുള്ള ആദരവ്’ ഈ സിനിമയില്‍ ഉണ്ടെന്നും, എന്തിനാണ് ചിത്രത്തെ ചില സംഘടനകള്‍ എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

അടുത്ത കാലത്ത് ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് പദ്മാവദ് എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കത്തക്ക തരത്തില്‍ ചിത്രത്തില്‍ ഒന്നുമില്ലെന്നും രജപുത് സമുദായത്തിന്റെ ധീരതയും, സത്യസന്ധതയും എല്ലാം ചിത്രത്തില്‍ വ്യക്തമാണെന്നും, ചിത്രത്തിലെ ഒരിടത്തും സമൂഹത്തിന് അപമാനകരമായ കാര്യങ്ങള്‍ ഇല്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Top