പത്മാവദില്‍ അഭിനയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് വിഭവ് റോയി

vibhav-in-pathamavath

വിവാദമായി മാറിയെങ്കിലും സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവദ് മികച്ച പ്രതികരണം നേടിയാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്. ചിത്രത്തെ കുറിച്ച് ലോകമെങ്ങും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ താരങ്ങളും സന്തോഷത്തിലാണ്.

രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ പത്മാവദ് അലാവുദ്ദീന്‍ ഖില്‍ജിയുടെയും റാണി പത്മാവദിയുടെയും കഥയാണ് പറയുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ റാണി പത്മാവതി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പത്മാവതിയുടെ ഭര്‍ത്താവായാണ് ഷാഹിദ് കപൂര്‍ വേഷമിടുന്നത്. രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയായും എത്തുന്നു. ചിത്രത്തിലൂടെ ടെലിവിഷന്‍ അവതാരകനായ വിഭവ് റോയി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റവും കുറിച്ചിരുന്നു. ഖില്‍ജിയുടെ കസിനായ ഇതാത്ത് ഖാന്‍ എന്ന കഥാപാത്രമായാണ് വിഭവ് എത്തിയത്. വിഭവ് നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തതായാണ് താരങ്ങള്‍ വ്യക്തമാക്കുന്നത്.

താന്‍ സഞ്ജയ് സാറിന്റെയും, രണ്‍വീര്‍ സിങിന്റെയും വലിയ ഫാനാണെന്നും, അവരോടൊപ്പം ചിത്രം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വിഭവ് പറഞ്ഞു. അത്യാവശ്യം വലിയ റോളാണ് തനിക്കു ലഭിച്ചതെന്നും എന്നാല്‍ അത് ഒരിക്കലും വേണ്ടെന്ന് വെയ്ക്കുവാന്‍ തോന്നിയില്ലെന്നും താരം വ്യക്തമാക്കി.

Top