വിവാദങ്ങള്‍ ഏറെയും അവസാനിച്ചു ; മികച്ച കളക്ഷന്‍ നേടി ‘പത്മാവദ്’ മുന്നേറുന്നു

pathmavath film

റെ വിവാദങ്ങള്‍ സൃഷ്ടിച്ച സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവദ് 200 കോടി ക്ലബ്ബില്‍ ഇടം നേടി. ജനുവരി 25 നു റിലീസ് ചെയ്ത സിനിമയുടെ അന്നു മുതലുള്ള കളക്ഷന്‍ 212.5 കോടിയിലെത്തിയതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് സിനിമയുടെ റിലീസിങിനു മുന്‍പ് രജ്പുത് സംഘടനകള്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. എന്നാല്‍, ആരോപണങ്ങളെയെല്ലാം മറി കടന്ന് ചിത്രം തിയേറ്ററുകളില്‍ എത്തുകയായിരുന്നു.

സിനിമ റിലീസ് ചെയ്തതിനു പിന്നാലെ കര്‍ണിസേനയിലെ ഒരു വിഭാഗം സമരത്തില്‍നിന്ന് പിന്മാറിയതും പ്രക്ഷോഭര്‍ക്കു തിരിച്ചടിയായി. മേവാറിലെ രാജ്ഞിയായ പത്മാവദിയുടെ കഥയാണ് സിനിമയിലൂടെ ബന്‍സാലി പറയുന്നത്. സൂഫി കവിയായ മല്ലിക് മുഹമ്മദ് ജായ്‌സി 1540ല്‍ എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പത്മാവദ് ഒരുക്കിയിരിക്കുന്നത്.

ദീപിക പദുക്കോണാണ് ചിത്രത്തിലെ റാണി പത്മാവതി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘പത്മാവദിയുടെയും, മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് ഖില്‍ജിയായി എത്തുന്നത്. ഷാഹിദ് കപൂറാണ് ദീപികയുടെ കഥാപാത്രമായ ‘പത്മാവദി’യുടെ ഭര്‍ത്താവും മേവാറിലെ രാജാവുമായ രാവല്‍ രത്തന്‍ സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സഞ്ജയ് ദത്ത്, അതിദി റാവു ഹൈദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിലുണ്ട്. 160 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്‌ചേഴ്‌സും ചേര്‍ന്നാണ് പത്മാവദ് നിര്‍മ്മിച്ചിരിക്കുന്നത്.

Top