പത്മാവദിനെതിരായ പ്രതിഷേധങ്ങള്‍ അനാവശ്യം ; വ്യക്തമാക്കി ആശ പരേഖ്

asha-parag

ഞ്ജയ് ലീല ബെന്‍സാലി ചിത്രം ‘പത്മാവദ് വിവാദമായിരിക്കേ ചിത്രത്തിനെതിരായ പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്ന് മുതിര്‍ന്ന ബോളിവുഡ് താരം ആശ പരേഖ്.

ചരിത്രത്താളുകളില്‍ രേഖപ്പെടുത്താന്‍ പോകുന്ന ചിത്രമായിരിക്കും ‘പത്മാവദെന്നാണ് താരം പറയുന്നത്. ഏറെ വ്യത്യസ്തമായ ചിത്രമാണ് പത്മാദ്എന്നും, രജപുത്ര വിഭാഗത്തെ അപമാനിക്കുന്ന തരത്തിലുള്ളതൊന്നും ചിത്രത്തില്‍ കാണാനായില്ലെന്നും, എന്തിനാണ് ഈ പ്രതിഷേധങ്ങളെന്നും അവര്‍ ചോദിച്ചു.

ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെ അഭിനയത്തെയും ആശ പരേഖ് പുകഴ്ത്തി. ബോളിവുഡില്‍ ഈ റോള്‍ ചെയ്യാന്‍ മറ്റൊരു താരത്തിനും സാധിക്കില്ലെന്നും പറഞ്ഞ ആശ പരേഖ് സംവിധായകന്‍ സഞ്ജയ് ലീല ബെന്‍സാലിയേയും അഭിനന്ദിച്ചു.

Top